ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈ മാസം അവസാനത്തോടെ കയ്യിലുള്ള പണം മുഴുവൻ തീരുമെന്നും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനും നിത്യ ചെലവിനും തുക കണ്ടെത്തേണ്ടതുണ്ടെന്നും ഗുട്ടെറസ് ജീവനക്കാർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.അംഗരാജ്യങ്ങൾ കൃത്യമായി വിഹിതം അടയ്ക്കാത്തതാണു പ്രശ്നമാകുന്നത്. 2019 ബജറ്റ് ചെലവിനുള്ള തുകയിൽ 70% മാത്രമേ അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളു.

130 കോടി ഡോളർ (9,165 കോടി രൂപ) ഇപ്പോൾ കുടിശികയായി കിട്ടാനുണ്ട്. ഇതുമൂലം സെപ്റ്റംബർ അവസാനം 23 കോടി ഡോളർ (1622 കോടിയോളം രൂപ) കുറവുണ്ട്. സമ്മേളനങ്ങൾ മാറ്റിവച്ചും സേവനങ്ങൾ വെട്ടിച്ചുരുക്കിയും ഔദ്യോഗിക യാത്രകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും ചെലവു ചുരുക്കാനുള്ള ഊർജിതശ്രമം നടക്കുന്നുണ്ടെന്നും സെക്രട്ടറി ജനറൽ പറയുന്നു. 2018–19 ൽ 540 കോടി ഡോളർ (38,070 കോടിയോളം രൂപ) ആയിരുന്നു യുഎൻ ബജറ്റ്. .65 രാജ്യങ്ങൾ ഇനിയും ബജറ്റ് വിഹിതം നൽകാനുണ്ട്. ഇന്ത്യയുടെ വിഹിതമായ163 കോടി രൂപ കഴിഞ്ഞ ജൂണിൽ നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com