ADVERTISEMENT
വാഷിങ്ടൺ ∙ യുഎസ് – ചൈന വ്യാപാര യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുമോ? നാളെ നടക്കുന്ന ചർച്ച ശുഭപ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകുന്നു.ചൈനയുമായി വ്യാപാര കരാറിന് സാധ്യത തെളിയുന്നു; ട്രംപ് പറയുന്നു. സാങ്കേതിക വിദ്യാ കൈമാറ്റം, ബൗദ്ധിക സ്വത്തവകാശ നിയമം, വിവിധ സേവനങ്ങൾ, കാർഷിക രംഗം, നികുതി തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. ചൈനീസ്  ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയ നടപടി ഫലം കണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഗണ്യമായ തുക ചൈനയിൽ നിന്ന് നേടിയെടുക്കാനായി. ഇതുമൂലം ചൈനയുടെ സാമ്പത്തിക വളർച്ചയും കുറഞ്ഞു. 35 ലക്ഷം തൊഴിൽ അവസരങ്ങൾ നഷ്ടമായി. ചൈനയ്ക്ക് കരാർ ഉണ്ടാക്കാൻ ഇപ്പോൾ താൽപര്യമുണ്ട്. ട്രംപ് പറയുന്നു. വ്യാപാര യുദ്ധം തുടങ്ങിയിട്ട് 10 മാസമായി. ഇതോടെ ആഗോള സാമ്പത്തിക രംഗവും കനത്ത പ്രതിസന്ധിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com