ADVERTISEMENT

മുംബൈ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകളുടെ അടിസ്ഥാന പലിശനിരക്കും സേവിങ്സ് ബാങ്ക് നിക്ഷേപ പലിശനിരക്കും  കുറച്ചു.വായ്പകളുടെ പലിശ റിസർവ് ബാങ്കിന്റെ അടിസ്ഥാന നിരക്കായ റീപ്പോയുമായി ബന്ധിപ്പിക്കുന്ന രീതിക്കു മുൻപുള്ള വായ്പകളുടെ അടിസ്ഥാന നിരക്കായ എംസിഎൽആർ ആണ് 0.10% താഴ്ത്തിയത്. ഇന്നു മുതൽ ബാധകമായ എംസിഎൽആർ 8.05%. എംസിഎൽആർ ബന്ധിതമായ എല്ലാത്തരം വായ്പകളുടെയും പലിശനിരക്കിൽ 0.10% കുറവുണ്ടാകും.

റീപ്പോ പലിശനിരക്കിൽ 0.25% കുറവാണ് റിസർവ് ബാങ്ക് വരുത്തിയത്. ബാങ്കുകളുടെ ധനസമാഹരണച്ചെലവു കൂടി കണക്കിലെടുത്തുള്ളതാണ് എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്).ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ 3.5% ആയിരുന്നത് 3.25% ആക്കി. ഇത് നവംബർ ഒന്നിനു നിലവിൽ വരും.സ്ഥിര നിക്ഷേപ പലിശയിൽ 0.10% (ഒരു വർഷം വരെയുള്ള നിക്ഷേപം), 0.30% (ഒരു വർഷം – 2 വർഷത്തിനു താഴെ) എന്നിങ്ങനെയും കുറവു വരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com