ADVERTISEMENT

വിപണി ഉണരുമ്പോൾ കരുതലോടെയുള്ള നിക്ഷേപമാണ് ആവശ്യം. മികച്ച കോർപറേറ്റ് ഭരണ സംവിധാനവും, ശക്തമായ മാനേജ്മെന്റും ഉള്ള കമ്പനികളുടെ ഓഹരികൾ വേണം തിരഞ്ഞെടുക്കാൻ. 50 ശതമാനമോ അതിലധികമോ തിരുത്തൽ നടത്തിയിട്ടുള്ള ഓഹരികൾ ഒഴിവാക്കണം. വില കുറഞ്ഞ ഓഹരികൾ വാങ്ങി കെണിയിൽ കുടുങ്ങാതിരിക്കാനും ശ്രദ്ധിക്കണം.താഴ്ന്ന നിലയിൽ നിഫ്റ്റി 11,000– 11,300 നിലവാരവും, ഉയർന്ന തലത്തിൽ 11,300– 11,600 വരെയും രേഖപ്പെടുത്താം. സെൻസെക്സിൽ ഹ്രസ്വകാലത്തേക്ക് ഉയർന്ന നിലവാരം 38,000 – 38,700. എന്നാൽ ചില പ്രത്യേക മേഖലകളും, ഓഹരികളും മികച്ച പ്രകടനം നൽകാൻ ഇടയുണ്ട്. കോർപറേറ്റ് നികുതി ഇളവ് അനുകൂല ഫലം നൽകുമെന്നതിനാൽ ഉൽപാദന മേഖല, ബാങ്കിങ്, ബാങ്ക് ഇതര ധന സ്ഥാപനങ്ങൾ എന്നിവ നേട്ടമുണ്ടാക്കാം.വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങൾ: യുഎസ് – ചൈന വ്യാപാര ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കം. പൊതുമേഖല ഓഹരി വിൽപനയ്ക്ക് തുടക്കം. നാണ്യപ്പെരുപ്പം പ്രതീക്ഷിച്ച തലത്തിൽ. നയപരമായ മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന വിശ്വാസം.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com