ADVERTISEMENT
വാഷിങ്ടൻ ∙ ചൈനയുമായി വ്യാപാര യുദ്ധത്തിലുള്ള യുഎസ്, യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര തർക്കവും മൂപ്പിച്ചു. യൂറോപ്പിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതി നിരക്ക് ഏർപ്പെടുത്തി. എയർബസ് വിമാനം, ഫ്രഞ്ച് വൈൻ, സ്കോട്ടിഷ് വിസ്കി, ചീസ് തുടങ്ങിയ യൂറോപ്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ 25% വരെ വില ഉയരും. എയർ ബസ് വിമാന നിർമാണത്തിന് യൂറോപ്യൻ രാജ്യങ്ങൾ സംബ്സിഡി നൽകുന്നു എന്നാരോപിച്ചാണ് യുഎസിന്റെ നടപടി. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യവസ്ഥകളിലൊതുങ്ങിനിന്ന് തങ്ങളും തിരിച്ചടിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com