ADVERTISEMENT

ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ വിപണി മൂല്യം 9 ലക്ഷം കോടി രൂപ കവിഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി ഈ നിലയിലെത്തുന്നത്.      വിപണിയിലുള്ള ഓഹരികളുടെ എണ്ണത്തെ ഓഹരി വിലകൊണ്ടു ഗുണിച്ചു കിട്ടുന്നതാണ് വിപണി മൂല്യം (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ). ഇത് ഓഹരി വിലയ്ക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും.

റിലയൻസിന്റെ ഓഹരി വില ഇന്നലെ രാവിലെ 1428 രൂപ എത്തിയപ്പോഴാണ് വിപണി മൂല്യം 9,05,214 കോടി രൂപയായത്. വ്യാപാരം അവസാനിക്കുമ്പോൾ ഇത് 8,97,179.5 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനഫലം വൈകിട്ടു പ്രഖ്യാപിക്കാനിരിക്കെയാണു വില ഉയർന്നത്. 

2018 ഓഗസ്റ്റിൽ റിലയൻസിന്റെ ഓഹരി മൂല്യം 8 ലക്ഷം കോടി ആയപ്പോഴും അത് ഇന്ത്യയിലെ മറ്റൊരു കമ്പനിയും എത്താത്ത ഉയരമായിരുന്നു.   ഇന്നലത്തെ കണക്കനുസരിച്ച് ടിസിഎസ് ആണ് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി (7,71,997 കോടി രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com