ADVERTISEMENT

ഓൺലൈൻ വ്യാപാരോൽസവങ്ങളുടെ ഭാഗമായി സ്മാർട്ഫോൺ വിപണിയിൽ ഇക്കൊല്ലവും വൻ വെടിക്കെട്ടുകൾ‌ നടക്കുന്നു. ആദ്യ മൂന്നു ദിവസംകൊണ്ട് 500 കോടി രൂപ വിറ്റുവരവു നേടിയ വൺ പ്ലസ് ഇക്കുറിയും ഉൽസവസീസണിലെ താരമായി. ഏതാനും മാസംമുൻപ് ഇറങ്ങിയ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 7പ്രോയുടെ ഗുണങ്ങൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന 7ടി ആണ് ഇക്കുറി വൺ പ്ലസിന്റെ കുതിപ്പിനു തുടക്കമിട്ടത്.

വൺ പ്ലസ് 7 മോഡലിന്റെ അപ്ഗ്രേഡ് ആയാണ് 7ടി വന്നിരിക്കുന്നതെങ്കിലും 7പ്രോയോടാണ് അടുപ്പം, 7പ്രോയുടെ അരികു വളഞ്ഞ സ്ക്രീനല്ല, ഫ്ലാറ്റ് സ്ക്രീനാണ് 7ടിയുടേത്. പക്ഷേ പ്രോയുടെ സ്ക്രീൻ റിഫ്രഷ് റേറ്റ് 90ഹെർട്സ് ഉള്ള സ്ക്രീനായതിനാൽ അങ്ങേയറ്റം ആസ്വാദ്യകരമായ ദൃശ്യവ്യക്തതയും ഭംഗിയും.6.55 ഇഞ്ച് ഫുൾ എച്ച്ഡ്ി അമോലെഡ് ആണു സ്ക്രീൻ.

7പ്രോയെയും വെല്ലുന്ന മാറ്റം പ്രോസസറിലുണ്ട്. സ്നാപ്ഡ്രാഗൺ 855നു പകരം 855 പ്ലസ് എന്ന ഏറ്റവും പുതിയ പതിപ്പ്. പെർഫോമൻസ് മെച്ചമായി എന്നർഥം. പിന്നെയോ, ആൻഡ്രോയ്ഡ് 10 ഇന്ത്യയിൽ ആദ്യമായെത്തുകയുമാണ് 7ടിയിലൂടെ. 7ന്റേതിനെക്കാൾ ചെറിയ നോച്ച് ആണ് സ്ക്രീനിൽ ക്യാമറയ്ക്കു നൽകിയിരിക്കുന്നത്. പോപ് അപ് അല്ല. പിൻ ക്യാമറകളുടെ വിന്യാസമാണ് ഒറ്റനോട്ടത്തിൽത്തന്നെ 7ടിയെ വേറിട്ടുനിർത്തുന്നത്. മൂന്നു ക്യാമറകൾ ഹൊറിസോണ്ടൽ ആയി വച്ച് ചുറ്റും വലിയൊരു വൃത്തം ബോർഡർ ഇട്ട ഡിസൈൻ വൺ പ്ലസിനു പുതുമയായി.

48 മെഗാപിക്സൽ മുഖ്യ സെൻസർ, 16എംപി വൈഡ് ആംഗിൾ, 12 എംപി ടെലിഫോട്ടോ 2x സൂം സഹിതം– ഇതാണു ക്യാമറക്കൂട്ടം. മാക്രോ മോഡും നൈറ്റ് മോഡും ഉൾപ്പെടെ എല്ലാ മോഡിലും ഉഗ്രൻ പ്രകടനമാണ്. ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റത്തിന്റെ പ്രകടനം സൂപ്പർ. മാറ്റ് ഫ്രോസൺ ഗ്ലാസ് ബോഡി. 190 ഗ്രാം മാത്രമാണു ഭാരം. ഫ്ലാറ്റ് സ്ക്രീൻ കൂടി ആയതിനാൽ 7പ്രോയെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പം.

ആൻഡ്രോയ്ഡ് 10 അധിഷ്ഠിത ഓക്സിജൻ 10 ആണ് യൂസർ ഇന്റർഫേസ്. തികച്ചും സ്മൂത്ത്. മുൻ മോഡലുകളിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡർ ബിൽറ്റ്–ഇൻ ആപ് കാണാനില്ല. ഗെയിമുകളെല്ലാം ഒന്നിച്ച് സൂക്ഷിക്കാനുള്ള ഗെയിം സ്പെയ്സ് പോലെയുള്ള പുതുമകളുണ്ട്. അതിവേഗ ചാർജിങ്ങിന് വാർപ് ചാർജ് 30ടി എന്ന 30 വാട്സ് ചാർജിങ് സിസ്റ്റംആണുള്ളത്.  3800എംഎഎച്ച് ബാറ്ററി ഠപ്പേന്നു ചാർജാക്കും.
വാട്ടർ റെസിസ്റ്റൻസ്, വയർലെസ് ചാർജിങ് എന്നീ രംഗങ്ങളിൽ വൺ പ്ലസ് ഇത്തവണയും കൈവച്ചിട്ടില്ല. 8 ജിബി + 128 ജിബി മോഡലിന് 37999 രൂപയാണു വില. 39999 രൂപയാണ് 8ജിബി+ 256 ജിബി പതിപ്പിന്.

നോക്കിയ 6.2

ട്രിപ്പിള്‍ ക്യാമറയും പ്യുവര്‍ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുമുള്ള ആദ്യത്തെ 6 സീരീസ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 6.2 എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി. പിക്‌സെല്‍വര്‍ക്ക് വിഷ്വല്‍ പ്രോസസ്സര്‍ ഉപയോഗിച്ച് നോക്കിയ 6.2 വീഡിയോ ഉള്ളടക്കത്തെ തത്സമയം എച്ച്ഡിആര്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കമ്പനി പറഞ്ഞു.

ബൊക്കെ ഇഫക്റ്റുകളും സൗന്ദര്യവല്‍ക്കരണവും ഉള്‍പ്പെടെ ഒന്നിലധികം വിവരസാങ്കേതിക അനുഭവങ്ങള്‍ സംയോജിപ്പിച്ച് പോര്‍ട്രെയിറ്റ് മോഡ് ഉപയോഗിച്ച് ഓരോ ഷോട്ടും മികച്ചതാക്കാന്‍ നോക്കിയ 6.2 സഹായിക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസർ. ആന്‍ഡ്രോയിഡ് 10 സോഫ്റ്റ്‌വെയർ. പോളിമര്‍ കോമ്പോസിറ്റും ഗോറില്ല ഗ്ലാസുമാണു ബോഡി. വില 15999 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com