ADVERTISEMENT

സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ബജാജ് അലയൻസ് ലൈഫ് വീഡിയോ അധിഷ്ഠിത ഉപഭോക്തൃ സേവനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പ്രതികരണങ്ങൾ നൽകി അവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്.ഐ-സെർവ് എന്ന വീഡിയോ കോളിങ് സേവനം ലൈഫ് ഇൻഷൂറൻസ് വ്യവസായ രംഗത്ത് ആദ്യത്തേതാണ്.

ബ്രാഞ്ചിലെത്തുന്നയാൾ വിഡിയോ കിയോസ്‌ക്കിലേക്ക് നീങ്ങുമ്പോൾ ബജാജ് അലയൻസ് ലൈഫ് ഉപഭോക്തൃ സേവന പ്രതിനിധിയുമായുള്ള വീഡിയോ കോളിൽ കണക്ട് ചെയ്യുന്നതാണ് ഈ സംവിധാനം.

റിന്യൂവൽ പ്രീമിയം അടക്കുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകളും ഇതിലൂടെ നടത്താനാവും. യൂലിപ് പോളിസികളുടെ മൂല്യം പരിശോധിക്കുക, പരാതികൾ നൽകുക, വ്യക്തിഗത വിവരങ്ങൾ പുതുക്കുക തുടങ്ങിയവയും ഇതിലൂടെ നടത്താനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com