ADVERTISEMENT

കൊച്ചി ∙ ഉത്സവകാലത്ത് മികച്ച വിൽപന നേടുമെന്നു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി. കഴിഞ്ഞ മാസത്തെ വിൽപന തൊട്ടു മുൻപത്തെ രണ്ടു മാസങ്ങളിലെക്കാൾ ഏതാണ്ട് 20% കൂടുതലാണ്. ഉയർന്ന വിൽപനയ്ക്ക് നവരാത്രി ആഘോഷവും കാരണമായിട്ടുണ്ടെന്ന് മാരുതി സുസുകി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ദീപാവലി ഷോപ്പിങ് സീസൺ ഉൾപ്പെടുന്ന ഈ മാസവും വിൽപന ഉയരുമെന്നാണു പ്രതീക്ഷ.

വളരെ വലിയ ഓഫറുകളാണു കമ്പനി ഉത്സവകാലത്തു പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ കമ്പനി നികുതി കുറച്ചതിനെത്തുടർന്ന് കാർ വില കുറച്ച് ആ ഇളവ് ഉപയോക്താക്കൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഓഫറുകൾ ഈ മാസം കൂടിയാണു നിലവിലുള്ളത്. ഈയിടെ അവതരിപ്പിച്ച ചെറു എസ്‌യുവി എസ്–പ്രെസോ മികച്ച ബുക്കിങ് നേടുന്നുണ്ട്. .

വിപണിയിൽ ബിഎസ്–6 സംബന്ധിച്ച ആശയക്കുഴപ്പം മാറിവരുകയാണെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ബ്രെസ, എസ്–ക്രോസ് എന്നിവയുടെ ബിഎസ്–6 പെട്രോൾ പതിപ്പുകൾ ഇക്കൊല്ലം തന്നെ വിപണിയിലെത്തിക്കും. ബിഎസ് 4 യുഗം മാർച്ച് 31ന് അവസാനിക്കുന്നതോടെ കമ്പനി ചെറിയ ഡീസൽ എൻജിനുകളിൽ നിന്നു പിന്മാറുകയാണ്. മാർച്ചോടെ വിറ്റുതീർക്കാനാകും വിധം ബിഎസ് 4 സ്റ്റോക്ക് നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെസ അടക്കമുള്ള ഡീസൽ മോഡലുകൾക്ക് ഇപ്പോൾ വിൽപന കൂടിയിട്ടുണ്ട്. 5 വർഷ വാറന്റി ഏർപ്പെടുത്തിയതും ഓഫറുകളും കാരണമായി. ഇതിനകം എട്ട് ബിഎസ് 6 പെട്രോൾ വിപണിയിലെത്തിയ കമ്പനിക്ക് അവയിൽനിന്നു മികച്ച വിൽപനയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com