ADVERTISEMENT

കൊച്ചി ∙ റിലയൻസ് ജിയോ കൂടുതൽ ആനുകൂല്യങ്ങളുമായി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. വരിക്കാർക്ക് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കുമെന്നും ഇതിനായി പ്രത്യേകം ടോപ്അപ് റീചാർജ് ചെയ്യണമെന്നുമുള്ള പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കിയതു മറികടക്കാനാണിത്.

ഓൾ–ഇൻ–വൺ എന്ന പേരിലാണു പുതിയ പ്ലാനുകൾ. മറ്റു കമ്പനികളുടെ പ്ലാനുകളെക്കാൾ നിരക്കു വളരെ കുറവാണെന്നു ജിയോ അറിയിച്ചു. കോൾ നടത്തുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്ക്, കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്കിനു നിയമപ്രകാരം നൽകേണ്ടുന്ന ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ഉപയോക്താക്കളിൽനിന്ന് ഈടാക്കുത്തുടങ്ങുകയാണെന്ന് ഈ മാസം ഒൻപതിനാണ് കമ്പനി അറിയിച്ചത്.

222 രൂപ പ്ലാൻ

പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്. 28 ദിവസം കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള 1000 മിനിറ്റ് കോളുകൾ സൗജന്യം.

333 രൂപ പ്ലാൻ

പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്. 56 ദിവസം കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളുകൾ.

444 രൂപ പ്ലാൻ

പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്. 84 ദിവസം കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com