ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ ലൈവ് ടിവി വെബ്‌സൈറ്റായ യപ് ടിവിയുടെ മുഴുവൻ വിഡിയോ സേവനങ്ങളും ഇനി ബിഎസ്എൻഎൽ വഴി. ഇതിനായി വീഡിയോ, വോയ്സ്, ഇന്റർനെറ്റ് എന്നിവ ഒന്നിക്കുന്ന ട്രിപ്പിൾ പ്ലേ സർവീസിൽ സഹകരിക്കാൻ ബിഎസ്എൻഎൽ ജനറൽ മാനേജർ ഡി.കെ. അഗർവാളും യപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡിയും ധാരണാപത്രം ഒപ്പിട്ടു. പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ഒരു മാസത്തിനുള്ളിൽ അന്തിമരൂപം നൽകുമെന്നു ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പ്രവീൺ കുമാർ പർവാർ അറിയിച്ചു.

മൊബൈൽ വഴിയും ലാൻഡ്‌ലൈൻവഴിയും ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനം ഉപയോഗപ്പെടുത്തുന്നവർക്കു യുപി ടിവിയുടെ മുഴുവൻ വീഡിയോ സേവനങ്ങളും ലഭ്യമാകുമെന്നതാണു നേട്ടം. ലോകോത്തര ചാനലുകൾക്കു പുറമേ, ഹൈ ഡെഫിനിഷൻ അഥവാ 4കെ വ്യക്തത സാധ്യമാകുന്ന വിഡിയോ കണ്ടന്റുകൾ, സിനിമകൾ, ഗെയിമിങ് തുടങ്ങിയവയാണ് പ്രത്യേകത.

പുതിയ സിനിമകൾ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയിൽ കാണാവുന്ന ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ എന്നിവയും യപ് ടിവിയുടെ സേവനങ്ങളിൽപ്പെടുന്നു. മനോരമ ന്യൂസ്, മഴവിൽ മനോരമ ചാനലുകളടക്കം യപ് ടിവിയിൽ ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ ഏതു നെറ്റ്‌വർക്ക് പരിധിയിലുള്ളവർക്കും മൊബൈലോ കംപ്യൂട്ടറോ ടിവിയോ ഉപയോഗിച്ചു യപ് ടിവി ആസ്വദിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com