സെൻ‍സെക്സ് പുതിയ ഉയരത്തിൽ

Bombay Stock Exchange
SHARE

മുബൈ∙ 222 പോയിന്റ് നേട്ടവുമായി മുംബൈ ഓഹരി സൂചിക ബിഎസ്ഇ സെൻസെക്സ് പുതിയ ഉയരം കണ്ടെത്തി. 40,469.78 ആണ് ക്ലോസിങ്. വളർച്ച ലക്ഷ്യമാക്കിയുള്ള കൂടുതൽ ഉത്തേജന നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളിൽ ഉണ്ടായ പ്രിയമാണ് വിപണിക്ക്  കുതിപ്പായത്.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 49 പോയിന്റ് നേട്ടത്തോടെ 11,961.05 പോയിന്റിൽ ക്ലോസ് ചെയ്തു. റിയൽറ്റി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ഓഹരി വിപണിക്ക് പ്രത്യാശ നൽകിയത്. റിയൽറ്റി, ബാങ്ക്, ഫിനാൻസ്, മെറ്റൽ, ഐടി, ഇൻഡസ്ട്രിയൽസ്, കാപ്പിറ്റൽ ഗുഡ്സ് വിഭാഗം ഓഹരികൾ മുന്നേറ്റമുണ്ടാക്കി. കൺസ്യൂമർ ഡ്യൂറബിൾസ്, ടെലികോം, എനർജി വിഭാഗം ഓഹരികൾ മങ്ങി.

രൂപയ്ക്ക് ക്ഷീണം

 ഡോളറുമായുള്ള വനിമയത്തിൽ മൂന്നു നാൾ കരുത്തോടെ നിന്ന രൂപയ്ക്ക് തളർച്ച. ഡോളറിന് 70.97രൂപ എന്നതായിരുന്നു ഇന്നലെ ക്ലോസിങ് റേറ്റ്. 28 പൈസയുടെ ഇടിവ്. ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ടിന്റെ പ്രവാഹവും എണ്ണവിലയിലെ അയവുമാണ് കൂടുതൽ നഷ്ടം സംഭവിക്കാതെ രൂപയെ പിടിച്ചു നിർത്തിയത്.

English Summary: sensex rises

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA