എൽഐസി പോളിസി നഷ്ടപ്പെട്ടാൽ

SHARE

എൽഐസി പോളിസി എടുക്കാത്തവർ ചുരുക്കം. എന്നാൽ കാലാവധി കഴിഞ്ഞായിരിക്കും ഒറിജിനൽ പോളിസിയെക്കുറിച്ച് ചിന്തിക്കുക. പലപ്പോഴും യഥാർഥ പോളിസി നഷ്ടപ്പെട്ടിട്ടുമുണ്ടാകും. ഈ സാഹചര്യത്തിൽ ഡ്യൂപ്ലിക്കറ്റ് പോളിസി ലഭ്യമാക്കുന്നതിന് ചില നടപടികളുണ്ട്. അവ ഇങ്ങനെ:

1. പോളിസി ഏതു ശാഖയിൽ നിന്നാണോ എടുത്തത് അതേ ശാഖയിൽ അപേക്ഷ നൽകണം.
2. ശാഖയിൽ നിന്നു ലഭിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് ഒപ്പിട്ടു നൽകണം.
3. ഫോട്ടോ, വിലാസം തെളിയിക്കുന്ന രേഖകൾ നൽകണം.
4. ഓഫിസിൽ നിന്നു നൽകുന്ന വിവരങ്ങൾ 500 രൂപ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം.
5. പോളിസി തയാറാക്കാൻ നികുതിയടക്കം 90 രൂപയാണ് ചാർജ്.
6. പോളിസി സ്റ്റാംപ് ഫീ: 1000 രൂപയ്ക്ക് (സം അഷ്വേഡ്) 20 പൈസ നിരക്കിൽ. അതായത് ഒരു ലക്ഷം രൂപയ്ക്ക് ഫീ 20 രൂപ.
7. പോളിസി ചാർജും സ്റ്റാംപ് ഫീയും ശാഖയിലാണ് അടയ്ക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA