മണപ്പുറം ഫിനാൻസിന് 402 കോടി അറ്റാദായം

SHARE

കൊച്ചി∙ സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 402.28 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ കൈവരിച്ച 221.39 കോടി രൂപയിൽ നിന്ന് 82% വർധന. ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ അറ്റാദായം 334.72 കോടി രൂപയാണ്.

മൊത്തം വരുമാനം 26.85% വർധിച്ച് 1286.78 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,014.44 കോടിയായിരുന്നു. ഗ്രൂപ്പിന്റെ മൊത്തം ആസ്തിയിൽ 31.91% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആസ്തി 17190.70 കോടിയായിരുന്നെങ്കിൽ ഈ വർഷമിത് 22,676.93 കോടി രൂപയായി. രണ്ടു രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 0.55 രൂപ ഇടക്കാല ലാഭ വീതമായി വിതരണം ചെയ്യാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA