ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര തലത്തിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്‌കിൽസ് കേരള 2020 മത്സരങ്ങൾക്കു ഡിസംബറിൽ തുടക്കമാകും. ഐടി മേഖലയുടെ സാധ്യതകൾ കൂടി പരിഗണിച്ച് 42 ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ജനുവരി 10 മുതൽ 15 വരെയും നടക്കും.

2020 ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട്ടാണ് സംസ്ഥാനതല മത്സരങ്ങൾ. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെയും (കെയ്സ്) വ്യവസായ പരിശീലന വകുപ്പിന്റെയും നേതൃത്വത്തിലാണ് ഇന്ത്യ സ്‌കിൽസ് കേരള സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണു സമ്മാനം. രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ഫൈനലിൽ എത്തുന്നവർക്കു 10,000 രൂപയും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com