ADVERTISEMENT

കമ്പനികൾ പുറപ്പെടുവിച്ച ത്രൈമാസ ഫലങ്ങൾ വിപണിക്ക് ആശ്വാസം പകരുന്നതാണ്. ഇതിന്റെ പിൻബലത്തിൽ കുതിച്ച ഓഹരി വിപണിയിൽ കുതിപ്പ് തുടരാനും സാധ്യതയുണ്ട്. നിഫ്റ്റി റെക്കോർഡ് നിലവാരമായ 12,103 ന് അരികെയാണ്. ഇതു ഭേദിക്കാൻ സാധ്യതയുണ്ട്. എന്നാൽ അയോധ്യ വിധി വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 15,500 കോടിയുടെ നിക്ഷേപമാണ് നടത്തിയത്.

എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4600 കോടിയുടെ വിൽപനയും നടത്തി. വിപണിയുടെ ഗതി സ്വാധീനിക്കുന്നതിൽ വിദേശ നിക്ഷേപങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. യുഎസ്–ചൈന വ്യാപാര യുദ്ധത്തിന് പരിസമാപ്തി ഉണ്ടാകുമെന്നത് ആഗോളതലത്തിൽ വിപണികളെ സ്വാധീനിക്കും.റിയൽ എസ്റ്റേറ്റ് മേഖലയെ പിടിച്ചുയർത്താൻ ധനമന്ത്രി പ്രഖ്യാപിച്ച ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഓഹരി വിപണിക്ക് പുത്തൻ ഉണർവ് നൽകും.

∙ടി.ബി. രാമകൃഷ്ണൻ,
മാനേജിങ് ഡയറക്ടർ
ആൻഡ് സിഇഒ,
ഷെയർവെൽത്ത് സെക്യൂരിറ്റീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com