ADVERTISEMENT

ഓഹരി വിപണി മൂല്യം 10 ലക്ഷം കോടി രൂപ കവിയുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. ഓഹരി വില 1579.95 രൂപ ആയതോടെ, മൊത്തം ഓഹരികളുടെ മൂല്യമായ വിപണി മൂല്യം 10,01,555.42 കോടിയിലെത്തി. പെട്രോളിയം ബിസിനസിനു പുറമെ ടെലികോം, റീട്ടെയിൽ ബിസിനസുകളും ലാഭത്തിലായതോടെ നിക്ഷേപകർക്ക് റിലയൻസിലുള്ള വിശ്വാസം വർധിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 10 ലക്ഷം കോടിക്കടുത്താണ് റിലയൻസിന്റെ വിപണി മൂല്യം. ഒക്ടോബറിൽ 9 ലക്ഷം കോടി എത്തിയതാണ് 27 വ്യാപാര ദിനങ്ങൾകൊണ്ട് 10 ലക്ഷം കോടി ആയത്. ഇക്കൊല്ലം ജനുവരി മുതൽ ഇതുവരെ 41% വളർച്ചയാണ് റിലയൻസ് ഓഹരി നേടിയത്. സെൻസെക്സ് 14% മാത്രം ഉയർന്ന സ്ഥാനത്താണിത്. ടിസിഎസ് ആണ് വിപണി മൂല്യത്തിൽ രണ്ടാമത് – 7.8 ലക്ഷം കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കിന്റേത് 6.93 ലക്ഷം കോടി രൂപ.

സൂചികകൾ റെക്കോർഡ് തന്നെ

മുംബൈ ∙ ഓഹരി വിപണി കുതിപ്പ് തുടർന്നു. ഐസിഐസിഐ ബാങ്ക്, റിലയൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ വലിയ നേട്ടമുണ്ടാക്കി. സൂചികകൾ പുതിയ റെക്കോർഡിട്ടു. സെൻസെക്സ് 41130.17 ലും നിഫ്റ്റി 12151.15 ലും അവസാനിച്ചു.‌ ഇന്നു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കണക്കുകൾ (ജിഡിപി) പുറത്തുവരാനിരിക്കെ ഇന്നലെയും വിപണിയിൽ ശുഭ ചലനങ്ങളുണ്ടായെന്നത് ശ്രദ്ധേയമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com