വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 40% വളർച്ച

SHARE

ആലപ്പുഴ ∙ സെപ്റ്റംബറിൽ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 40% വളർച്ച. പ്രളയത്തെത്തുടർന്ന് കഴിഞ്ഞ വർഷമുണ്ടായ തകർച്ച കരകടന്നാണ് സെപ്റ്റംബറിൽ കേരളത്തിൽ പതിനെണ്ണായിരത്തോളം വിനോദ സഞ്ചാരികൾ അധികമായെത്തിയത്.

2017 സെപ്റ്റംബറിനെക്കാൾ സഞ്ചാരികൾ ഇക്കുറി എത്തി എന്നതും നേട്ടമാണ്. ഇക്കുറി 62,942 പേരാണു വന്നത്. കഴി‍ഞ്ഞ വർഷം ഇതേ മാസം 44,769 പേർ. 2017 സെപ്റ്റംബറിൽ 54,700 ആയിരുന്നു വിദേശികളുടെ എണ്ണം.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലൊഴികെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ക്രമമായ പുരോഗതിയും ഇത്തവണയുണ്ടായി. സെപ്റ്റംബർ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് എത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 4.84% വർധനയുണ്ടായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA