ADVERTISEMENT

ആലപ്പുഴ ∙ കയർ കേരള 4 മുതൽ 8 വരെ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 4നു രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യ‍ും. രാജ്യാന്തര പവിലിയൻ മന്ത്രി ജി.സുധാകരനും ആഭ്യന്തര പവിലിയൻ മന്ത്രി പി.തിലോത്തമനും സാംസ്കാരിക പരിപാടികൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. 8നു സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്യും. 4നു കയർ സഹകരണ സെമിനാർ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കയർ ഭൂവസ്ത്രത്തെപ്പറ്റി ശിൽപശാല 7നു രാവിലെ 9.30ന് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

100 കോടി രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രം  ഒപ്പുവയ്ക്കും.  കയറിന്റെ പുതിയ ഉൽപന്നങ്ങളും ഉപയോഗ സാധ്യതകളും സംബന്ധിച്ച ടെക്നിക്കൽ സെഷൻ 5ന് ചുങ്കം കയർ യന്ത്രനിർമാണ ഫാക്ടറ‍ിയിൽ നടക്കും. 100 വിദേശ വ്യാപാരികളും 150 ആഭ്യന്തര വ്യാപാരികളും പങ്കെടുക്കുന്ന മീറ്റ് 6ന് നടക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പ്രതീക്ഷയുണർത്തുന്നതായി മന്ത്രി ടി.എം.തോമസ് ഐസക്, കയർ സെക്രട്ടറി പി.വേണുഗോപാൽ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ എന്നിവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com