ADVERTISEMENT

ന്യൂഡൽഹി∙ സർക്കാരിന്റെ ചെലവും വരവും തമ്മിലുള്ള അന്തരമായ ധനകമ്മി, ഇക്കൊല്ലം ബജറ്റിൽ ലക്ഷ്യമിട്ട വാർഷിക പരിധി 7 മാസം കൊണ്ടുതന്നെ മറികടന്നു.  കഴിഞ്ഞ മാസം അവസാനത്തെ കമ്മി 7.2 ലക്ഷം കോടി രൂപ. മൊത്തം സമ്പദ് വ്യവസ്ഥയുടെ (ജിഡിപി) 3.3% എന്ന കണക്കിൽ 7.03 ലക്ഷം കോടി രൂപയാണ് ഇക്കൊല്ലം ബജറ്റിൽ കമ്മിക്കു നിശ്ചയിച്ച പരിധി. ഇതിന്റെ 102% ആണ് ഒക്ടോബറിലുള്ളത്.

സെപ്റ്റംബറിൽ കമ്പനികൾക്കുള്ള നികുതി കുറച്ചത് വരുമാനത്തിൽ1.45 ലക്ഷം കോടി രൂപ കുറവുവരുത്തുമെന്നു കണക്കാക്കിയിരുന്നു. എന്നാൽ അതാകണമെന്നില്ല കമ്മി ഉയരാൻ കാരണം. അതതുമാസത്തെ വിവിധ വരുമാനങ്ങളിലെ ഏറ്റക്കുറച്ചിലുകൾ കമ്മിയുടെ കണക്കിൽ വരും. വർഷാവസാനത്തെ കണക്കുകളിലാവും മൊത്തം വരവിന്റെയും ചെലവിന്റെയും സ്വഭാവം വ്യക്തമാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com