ADVERTISEMENT

കൊച്ചി∙ ആകെ സ്വർണവ്യാപാരസ്ഥാപനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഹാൾമാർക്ക് ലൈസൻസുള്ള വ്യാപാരികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. കേരളത്തിലെ 50 ശതമാനത്തിനു മുകളിൽ ജ്വല്ലറികൾക്കും ഹാൾമാർക്കിങ് ലൈസൻസുണ്ട്. അതേസമയം ദേശീയതലത്തിൽ ലൈസൻസുള്ള വ്യാപാരികളുടെ എണ്ണം 10 ശതമാനത്തിലും താഴെയാണ്.

നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ഹാൾമാർക്ക് ലൈസൻസുള്ള ജ്വല്ലറികളുടെ എണ്ണം 2162. കേരളത്തിലെ ആകെ 4061 (ജൂൺ 2019 ലെ കണക്കുപ്രകാരം) ജ്വല്ലറികളാണുള്ളത്. ഹാൾമാർക്കിങ് ലൈസൻസിന്റെ കാര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണു പിന്നിൽ.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ 3 വലിയ സംസ്ഥാനങ്ങളിലായി ആകെ 2000 ജ്വല്ലറികൾക്കേ ലൈസൻസുള്ളൂ.

മഹാരാഷ്ട്രയിൽ 4549 ജ്വല്ലറികൾക്ക് ലൈസൻസ് ഉണ്ടെങ്കിലും ഇത് ആകെയുള്ള സ്വർണവ്യാപാര സ്ഥാപനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഹാൾ മാർക്ക് ലൈസൻസുള്ള ജ്വല്ലറികളുടെ എണ്ണം ഒന്നുമാത്രമാണ്.

ലൈസൻസുള്ള ജ്വല്ലറികളുടെ എണ്ണം

(ആദ്യ 10 സ്ഥാനങ്ങൾ)
മഹാരാഷ്ട്ര–     4549
ബംഗാൾ–         3415
ഗുജറാത്ത്–    3053
കേരളം–        2162
തമിഴ്നാട്–        1881
രാജസ്ഥാൻ–    1166
ഒഡീഷ–        1131
കർണാടക–    883
ഉത്തർപ്രദേശ്–     817
ഡൽഹി –        733

90%- കേരളത്തിലെ പകുതിയോളം ജ്വല്ലറികൾക്കു ലൈസൻസ് ഇല്ലെങ്കിലും കേരളത്തിൽ വിൽക്കപ്പെടുന്ന സ്വർണാഭരണങ്ങൾ 90 ശതമാനവും ഹാൾമാർക്ക് മുദ്രയുള്ളതാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം വിൽക്കപ്പെടുന്ന തമിഴ്നാട്ടിൽ ഹാൾമാർക്ക് ലൈസൻസുള്ള ജ്വല്ലറികളുടെ എണ്ണം കേരളത്തെക്കാൾ കുറവാണ്.

10%- രാജ്യത്ത് ആകെ 5 ലക്ഷത്തോളം സ്വർണവ്യാപാരികളാണുള്ളത്. ഇതിൽ 25832 പേർക്കു മാത്രമാണ് ഹാൾമാർക്കിങ് ലൈസൻസുള്ളത്. ആകെയുള്ള വ്യാപാരികളിൽ 10 ശതമാനത്തിനുപോലും ലൈസൻസില്ല.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com