ന്യൂഡൽഹി ∙ ഇന്ധന നികുതി കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണനയിലില്ലെന്നു ധനമന്ത്രി നിർമല സീതാരാമൻ. ബിജെപിയിൽ നിന്നു തന്നെയുള്ള അംഗം രമേശ് ബിധുഡിയുടെ ചോദ്യത്തിനു ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു.
വില സ്ഥിരമായി പിടിച്ചു നിർത്തുന്ന രാജ്യങ്ങളുണ്ടെന്ന ബിധുഡിയുടെ വാദത്തെയും മന്ത്രി തള്ളി. ലോകത്തെവിടെയും ഒരു നിശ്ചിത കാലത്തേക്കു ഇന്ധന വില സ്ഥിരമായിരിക്കുന്ന രീതിയില്ലെന്നായിരുന്നു പ്രതികരണം.
ചരക്ക്, സേവന നികുതി(ജിഎസ്ടി) പരിധിയിൽ ഇന്ധന നികുതി കൊണ്ടു വരണമെന്ന ആവശ്യം ഉണ്ടെങ്കിലും സംസ്ഥാനങ്ങളുടെ അടക്കം എതിർപ്പു മൂലം ഇതു സാധ്യമായിട്ടില്ല. ഇതുകൊണ്ടു തന്നെ ഒരർഥത്തിൽ പെട്രോളിനെ പൂജ്യം ജിഎസ്ടി പരിധിയിലാണെന്നു വ്യാഖ്യാനിക്കാമെന്നും അവർ പറഞ്ഞു.