ADVERTISEMENT

ആലപ്പുഴ ∙തുർക്കിക്കു ഈജിപ്തിനും പിന്നാലെ  ഇറ്റലി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു കൂടി സവാള ഇന്ത്യയിലെത്തും.  വിലക്കയറ്റത്തിനു തടയിടാൻ കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്യുന്ന സവാളയിൽ കേരളത്തിന്റെ വിഹിതമായി അടുത്ത 2 മാസത്തേക്കു കണക്കാക്കി 600 ടൺ  ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിർദേശമനുസരിച്ചു സപ്ലൈകോ ഓഫിസർമാർ 10നു മുംബൈ തുറമുഖത്തെത്തി സവാള കൊണ്ടുവരാൻ ഏർപ്പാടാക്കുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു.

ഒരു മാസത്തേക്കു 300 ടൺ ആണു കേരളം  ചോദിച്ചത്. ആഴ്ചയിൽ 75 ടൺ വീതം വാങ്ങാനായിരുന്നു തീരുമാനം. ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യം വരുമെന്നതിനാൽ പിന്നീടു രണ്ടുമാസത്തേക്കുള്ളത് ഒന്നിച്ച് ആവശ്യപ്പെടുകയായിരുന്നു. എത്ര കിട്ടുമെന്നോ വില എത്രയെന്നോ വ്യക്തമായിട്ടില്ല. കേന്ദ്രമാണ് എല്ലാം തീരുമാനിക്കുന്നത്. വിദേശ സവാള സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴി വില കുറച്ചു വിൽക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാമെന്നാണു പ്രതീക്ഷ.

സംസ്ഥാനത്തു സവാള പൂഴ്ത്തിവയ്പില്ലെന്നാണു സർക്കാർ വിലയിരുത്തൽ. എങ്കിലും പരിശോധന തുടങ്ങിയിട്ടുണ്ട്. ഒരു മാസം കൊണ്ടു രാജ്യത്തെ പ്രധാന സവാള ഉൽപാദന കേന്ദ്രങ്ങളിൽ വിളവെടുപ്പു തുടങ്ങുമെന്നും അതോടെ വില കുറയുമെന്നുമാണ് അധികൃതർ പറയുന്നത്.
മഹാരാഷ്ട്രയിലെയും മറ്റും വൻകിടക്കാർ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ സവാള സ്റ്റോക്ക് ചെയ്ത ശേഷം നിയന്ത്രിതമായി വിപണിയിലേക്കു നൽകി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com