ADVERTISEMENT

മുംബൈ ∙ യുഎസ് – ചൈന വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന സൂചനയും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതു (ബ്രെക്സിറ്റ്) സംബന്ധിച്ച ആശയക്കുഴപ്പമവസാനിപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതും ലോകമാകെ ഓഹരി വിപണികളിൽ ഉണർവുണ്ടാക്കി; ഇന്ത്യയിലും അതേ ട്രെൻഡ്.  സൂചികകൾ 1% ഉയർന്നു. സെൻസെക്സ് 428 പോയിന്റ് ഉയർന്ന് 41009.71 ൽ എത്തിയപ്പോൾ നിഫ്റ്റി 115 പോയിന്റ് ഉയർന്ന് 12086.70 ലും എത്തി.

ഈയാഴ്ച സെൻസെക്സ് ആകെ 564.6 പോയിന്റും നിഫ്റ്റി 165.70 പോയിന്റും ഉയർന്നിട്ടുണ്ട്. ആഗോള വിപണികളെ ചൈന–യുഎസ് കരാറാണ് കൂടുതൽ സ്വാധീനിച്ചത്. ചൈന കൂടുതൽ അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങുമെന്നു ധാരണയായതോടെ ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഈടാക്കാനുള്ള തീരുമാനം യുഎസ് മരവിപ്പിക്കുമെന്നാണ് സൂചന. 17 മാസമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിന് ഇതോടെ അയവു വരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com