ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ഔഷധ വിപണിയിൽ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു സംവിധാനം ആദ്യമായി ഏർപ്പെടുത്തുന്നതു കേരളം ആണെന്നു മന്ത്രി പറഞ്ഞു. സൊസൈറ്റി ജീവനക്കാർ മരുന്നുകളുടെ വില നിരീക്ഷിക്കും.

കേന്ദ്രം വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകൾ അധിക വിലയ്ക്കു വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.  ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ചെയർപഴ്‌സൻ സുബ്ര സിങ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, കേരള മെ‍ഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ.നവജ്യോത് ഖോസ, സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ രവി എസ്.മേനോൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com