ADVERTISEMENT

കളമശേരി ∙ സംസ്ഥാന സർക്കാരിനു 481.79 ഏക്കർ ഭൂമി വിറ്റ വകയിൽ 967 കോടി രൂപ ഫാക്ടിന് ലഭിച്ചതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത യൂണിയൻ നേതാക്കളെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. കാപ്രോലാക്ടം ഉൽപാദനം മേയിൽ ആരംഭിക്കും. പ്രതിവർഷം 5,000 കോടി രൂപ വിറ്റുവരവു നേടുകയാണ് ലക്ഷ്യം. വേതന പരിഷ്കരണ ചർച്ചകൾ ജനുവരിയിൽ ആരംഭിക്കും. 

പദ്ധതികൾ ലക്ഷ്യത്തിലെത്തുമ്പോൾ വളം ഉൽപാദനം 5 ലക്ഷം ടൺ ആയി ഉയരും. അമോണിയ, സൾഫ്യൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയുടെ സംഭരണ ശേഷി 10,000 ടൺ ആയി വർധിപ്പിക്കും. കൊച്ചി തുറമുഖത്തു നിന്നും അമ്പലമേട്ടിലേക്കും ഉദ്യോഗമണ്ഡലിലേക്കും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനായി പുതിയ ബാർജ് വാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com