ADVERTISEMENT

ശമ്പളം ലഭിക്കുന്ന വ്യക്തികൾക്കു നികുതി ലാഭിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ആദായനികുതി നിയമത്തിൽ ഉണ്ട്. ആദായനികുതി 1961 നിയമത്തിലെ സെക്‌ഷൻ 80 സി ആണ് അതിൽ ഏറ്റവും വലിയ അവസരം നൽകുന്നത്. നിർദിഷ്ട സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ ശമ്പളക്കാരായ വ്യക്തികൾക്ക് നികുതി നൽകേണ്ട വരുമാനത്തിൽനിന്ന് 1,50,000 രൂപ വരെ കിഴിവ് നേടാം. 80സി സ്‌കീമുകളിൽ നിക്ഷേപിച്ച് നികുതി ലാഭിക്കുന്നത് പരമാവധി വർധിപ്പിക്കാൻ ശമ്പളക്കാർ ലക്ഷ്യമിടണം. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നതാണ് ശമ്പളവർഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത സാമ്പത്തിക ലക്ഷ്യം. സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള പാചകക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവയാണ് സമ്പത്ത് സൃഷ്ടിക്കൽ. 80 സി ഉപകരണങ്ങളിലെ സമ്പാദ്യവും നിക്ഷേപവും ഇത് നേടാൻ സഹായിക്കും.

ഇഎൽഎസ്എസ് മികച്ച വരുമാനം നൽകി

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീമുകൾ (ഇഎൽഎസ്എസ്), യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്‌) എന്നിവയ്ക്ക് വിപണിയിലെ ലാഭ നഷ്ട സാധ്യതകൾ ബാധകമാണ്.കഴിഞ്ഞ 15 വർഷത്തിൽ, ഏറ്റവും പ്രചാരമുള്ള പരമ്പരാഗത നികുതി ലാഭ പദ്ധതികളിലൊന്നായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) 8.5% വാർഷിക വരുമാനമാണു നൽകിയത്. അതേ കാലയളവിൽ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് 50 വലിയ സ്റ്റോക്കുകളുടെ ബെഞ്ച്മാർക്ക് സൂചിക ആയ ‘നിഫ്റ്റി50’ 14.8% വാർഷിക വരുമാനം നൽകുകയുണ്ടായി. 80സിയുടെ കീഴിൽ വരുന്ന സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികൾ (ഉദാ. പിപിഎഫ്, എൻഎസ്‌സി, പിഒ ടാക്‌സ് സേവർ ഡിപ്പോസിറ്റുകൾ മുതലായവ), ബാങ്ക് ടാക്‌സ് സേവർ എഫ്ഡി എന്നിവയുടെ പലിശനിരക്ക് കഴിഞ്ഞ 15 വർഷമായി ഇഎൽഎസ്എസ് വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.

∙ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇഎൽഎസ്എസിന് സഹായിക്കാൻ കഴിയും. നിങ്ങളുടെ നികുതി ലാഭിക്കൽ നിക്ഷേപം നികുതി ലാഭിക്കുവാൻ മാത്രമല്ല, നിങ്ങളുടെ ഇടത്തരം മുതൽ ദീർഘകാലം വരെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കായി സമ്പത്ത് സൃഷ്ടിക്കുന്നതിന് മതിയായ വരുമാനം ഉണ്ടാക്കുന്നതും ആയിരിക്കണം.

നമുക്ക് ഇനി ഇതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാം. പരമ്പരാഗത നികുതി ലാഭ നിക്ഷേപ ഓപ്ഷനുകൾ നിലവിൽ 7.5 മുതൽ 8% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് . ഇഎൽഎസ്എസ് ഫണ്ടുകൾ ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികളിൽ വിവിധ വ്യവസായ മേഖലകളിലും മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വിഭാഗങ്ങളിലും ആണ് നിക്ഷേപം നടത്തുന്നത്. ഹ്രസ്വവും ഇടത്തരവുമായ കാലയളവിൽ ഇക്വിറ്റി നിക്ഷേപങ്ങളുടെ വരുമാനം, മതിയായ കൃത്യതയോടെ ഊഹിക്കാൻ കഴിയില്ല.

ന്നിരുന്നാലും, വ്യത്യസ്ത മാർക്കറ്റ് അവസ്ഥകളിലുടനീളമുള്ള മുൻകാലങ്ങളിലെ ഇക്വിറ്റി അസറ്റ് ക്ലാസ് പ്രകടനം (ഉയരുന്നതും വീഴുന്നതുമായ വിപണികളിൽ ) വിലയിരുത്തി ചില മാർഗനിർദേശങ്ങൾ നൽകാൻ കഴിയും. കഴിഞ്ഞ 15 മുതൽ 20 വർഷങ്ങളിൽ, 5 വർഷത്തെ നിക്ഷേപ കാലയളവുകളിൽ നിഫ്റ്റി 50ന്റെ ശരാശരി വരുമാനം, വ്യത്യസ്ത വിപണി സാഹചര്യങ്ങളിൽ ഏകദേശം 15% ആണ്.

∙പ്രതിമാസ ശമ്പളം സാമ്പത്തിക സുരക്ഷാ ബോധം നൽകുന്നു; പതിവു ചെലവുകളും ജീവിതശൈലി ആവശ്യകതകളും നിറവേറ്റുന്നു, എന്നിരുന്നാലും, വലിയ പണച്ചെലവ് ആവശ്യമായ പ്രധാനപ്പെട്ട ജീവിതഘട്ട ലക്ഷ്യങ്ങളുണ്ട്, ഉദാ: വീടു വാങ്ങൽ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം തുടങ്ങിയവ.

ഈ സുപ്രധാന ലക്ഷ്യങ്ങൾക്കായി നിങ്ങൾ ആസൂത്രണം ചെയ്യുകയും സമ്പാദിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴി നിങ്ങൾക്ക് എല്ലാ മാസവും ഇഎൽഎസ്എസ് ഫണ്ടുകളിൽ നിക്ഷേപിക്കാം. നിങ്ങളുടെ ശമ്പളം ലഭിക്കുന്ന ദിവസത്തിന് തൊട്ടുപിന്നാലെ നിങ്ങൾക്ക് ഒരു തീയതി തിരഞ്ഞെടുക്കാനും ഓരോ മാസവും ഒരു ഇഎൽഎസ്എസ് ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയുടെ ഒരു ഓട്ടോ ഡെബിറ്റ് സജ്ജീകരിക്കാനും കഴിയും.

മുൻകാല വരുമാനം ഭാവി വരുമാനത്തിന്റെ ഏറ്റവും കൃത്യമായ സൂചകമായിരിക്കില്ലെങ്കിലും, നിഫ്റ്റിയുടെ മുൻകാലത്തെ 5 വർഷത്തെ റോളിങ് റിട്ടേണുകൾ, സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഇക്വിറ്റിയും(നിഫ്റ്റി) സ്ഥിര വരുമാന അസറ്റ് ക്ലാസും തമ്മിലുള്ള വ്യത്യാസത്തിന്റെ അവബോധം നൽകുന്നു. ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ പ്രഫഷനൽ ഫണ്ട് മാനേജർമാർ സജീവമായി കൈകാര്യം ചെയ്യുന്നുവെന്ന കാര്യവും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ്, അവർ മാർക്കറ്റ് റിട്ടേണുകളെ മറികടക്കുന്നതിനുള്ള ദൗത്യവുമായി നിലകൊള്ളുന്നവരാണ്. അതിനാൽ, നിങ്ങൾ ഒരു നീണ്ട നിക്ഷേപ ചക്രവാളം മനസ്സിൽവച്ച് ഇഎൽഎസ്എസിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ നിക്ഷേപങ്ങളിൽ വിപണി വരുമാനത്തെക്കാൾ മികച്ച വരുമാനം നിങ്ങൾക്കു ലഭിച്ചേക്കാം.

ഇഎൽഎസ്എസിന് ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവാണുള്ളത്. സെക്‌ഷൻ 80സിയിൽ 3 വർഷത്തെ ഏറ്റവും കുറഞ്ഞ ലോക്-ഇൻ കാലയളവുള്ള ഏറ്റവും വേഗത്തിൽ പണമാക്കി മാറ്റാവുന്ന നിക്ഷേപമാണ് ഇഎൽഎസ്എസ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, പിപിഎഫിന് കുറഞ്ഞത് 15 വർഷവും (7 വർഷത്തിനുശേഷം ഭാഗികമായി പിൻവലിക്കാം) എൻഎസ്‌സി / ബാങ്ക് എഫ്ഡികൾക്കും കുറഞ്ഞത് 5 വർഷവും കാലാവധിയുണ്ട്. 3 വർഷത്തിനുശേഷം ഭാഗികമായി അല്ലെങ്കിൽ പൂർണമായി നിങ്ങളുടെ ഇഎൽഎസ്എസ് യൂണിറ്റുകൾ റിഡീം ചെയ്യാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി മാത്രമേ നിങ്ങളുടെ ഇഎൽഎസ്എസ് ഫണ്ടുകൾ റിഡീം ചെയ്യാവൂ.

ഇഎൽഎസ്എസ് യൂണിറ്റുകളുടെ വിൽപനയിൽനിന്ന് ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ദീർഘകാല മൂലധന നേട്ടത്തിന് 10% നികുതി ചുമത്തും. ഇഎൽഎസ്എസ് നൽകുന്ന ഡിവിഡന്റുകൾ നിക്ഷേപകന്റെ കൈയിൽ നികുതിരഹിതമായി ലഭിക്കും, എന്നാൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്നതിനുമുമ്പ് മ്യൂച്വൽ ഫണ്ടുകൾ 10% ലാഭവിഹിത നികുതി അടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com