ADVERTISEMENT

കൊച്ചി ∙ 250 കോടി രൂപ ചെലവിട്ടു കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലേക്കു ഹെലികോപ്റ്റർ ടാക്സി സർവീസ് ആരംഭിക്കുമെന്നു ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്. ‘ബോബി ഹെലി ടാക്സി’ സർവീസ് ഇന്ന് 9.30 നു ബോൾഗാട്ടി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.  കൊച്ചിയിൽ നിന്നു തേക്കടിയിലെത്താൻ വെറും 45 മിനിറ്റു മതിയാകും; നികുതികൾക്കു പുറമേ നിരക്ക് 13000 രൂപ.

ആദ്യ ഘട്ടത്തിൽ തേക്കടിയിലേക്കു മാത്രമാണു സർവീസ്. പിന്നീടു മൂന്നാർ, വയനാട്, ബേക്കൽ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും സർവീസ് ആരംഭിക്കും. പാട്ടത്തിനെടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ചാണു തുടക്കം. ഏതാനും വർഷങ്ങൾക്കുള്ളിൽ 250 കോടി രൂപ ചെലവിടാനാണു തീരുമാനമെന്നു ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ് ഡയറക്ടർ ജിസോ ബേബി പറഞ്ഞു. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്സിജൻ റിസോർട്ടുകളിലെ അതിഥികൾക്കും ഹെലി ടാക്സി സേവനം ലഭ്യമാക്കും.

പൈലറ്റിനെക്കൂടാതെ 5 മുതിർന്നവർക്കും ഒരു കുട്ടിക്കും യാത്ര ചെയ്യാൻ കഴിയുമെന്നു സർവീസ് ഓപ്പറേറ്ററായ എൻഹാൻസ് ഏവിയേഷൻ പ്രതിനിധി ജോൺ തോമസ് പറഞ്ഞു. ഹോട്ടലുകളും ട്രാവൽ ഏജൻസികളുമായും സഹകരിച്ച് ഓൺലൈൻ ബുക്കിങ് ആണ് ഏർപ്പെടുത്തുക. വളരെ പെട്ടെന്ന് എവിടെയും എത്താൻ കഴിയുമെന്നതിനാൽ ഹെലി ടാക്സികൾക്കു സാധ്യതയേറെയാണ്. കനത്ത മഴക്കാലത്തു കേരളത്തിൽ സർവീസ് നടത്തുക പ്രായോഗികമല്ലാത്തതിനാൽ ആ സമയത്തു തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ സർവീസ് നടത്താനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com