നാളെ മുതൽ ഫാസ്ടാഗില്ലാത്ത യാത്രയ്ക്ക് ഒരു ട്രാക്ക് മാത്രം

fastag
SHARE

നാളെ മുതൽ ടോളിലെ ഒരു ട്രാക്കിലൂടെ മാത്രം ഫാസ് ടാഗില്ലാത്ത യാത്ര അനുവദിച്ചാൽ മതിയെന്നു കേന്ദ്ര ഗതാഗത വകുപ്പ്. തൃശൂർ പാലിയേക്കരയിലും കൊച്ചി കുമ്പളത്തും ദേശീയപാത അതോറിറ്റി ടോൾ കമ്പനികൾക്ക് ഇതു സംബന്ധിച്ച കർശന നിർദേശം നൽകി. ഫാസ്ടാഗ് റീഡ് ചെയ്യുന്നതിലെ പിഴവുകൾ ഉടൻ പരിഹരിക്കാൻ സംവിധാനമൊരുക്കും. 2 തവണ നീട്ടിവച്ച ശേഷമാണു ഫാസ്ടാഗ് കർശനമായി നടപ്പാകുന്നത്.

മുൻകൂർ പണമടച്ചെടുക്കുന്ന ഫാസ്ടാഗ് ഒട്ടിച്ച വാഹനങ്ങൾക്കു പാലിയേക്കര ടോളിലെ 5 ട്രാക്കിലൂടെ പോകാനാകും. ടാഗില്ലാത്തതും തദ്ദേശവാസി പാസുള്ളതുമായ വാഹനങ്ങൾക്ക് ഒരു ട്രാക്കേ അനുവദിച്ചിട്ടുള്ളു. കൊച്ചി കുമ്പളത്ത് ഓരോ വശത്തേക്കും 3 ട്രാക്ക് ഫാസ്ടാഗ് ഉള്ള വാഹനങ്ങൾക്കും ഒരു ട്രാക്ക് മാത്രം ഫാസ്ടാഗില്ലാത്തവയ്ക്കുമാണ്. നാളെ രാവിലെ 8 മുതലാണു പരിഷ്കാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA