യുദ്ധഭീതി അകലുന്നു; ഇന്ധനവില കുറയുന്നു
Mail This Article
കൊച്ചി∙ അമേരിക്ക–ഇറാൻ യുദ്ധഭീതിയിൽ രാജ്യാന്തര വിപണിയിൽ ഉയർന്ന എണ്ണവില വീണ്ടും പൂർവസ്ഥിതിയിലായതോടെ രാജ്യത്തും പെട്രോൾ, ഡീസൽ വില നേരിയ തോതിൽ കുറയുന്നു. തുടർച്ചയായി ഉയർന്ന പെട്രോൾ, ഡീസൽ വില കഴിഞ്ഞ 2 ദിവസമായി കുറയുന്നുണ്ട്. ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് 5 പൈസയും പൈസയും കുറഞ്ഞു. 2 ദിവസം കൊണ്ട് പെട്രോളിന് പൈസയും 21 ഡീസലിന് 11 പൈസയുമാണു കുറഞ്ഞത്. അതേസമയം ജനുവരി ഒന്നു മുതൽ 83 പൈസ പെട്രോളിനും ഒരു രൂപ 22 പൈസ ഡീസലിനും ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ച 70 ഡോളർ കടന്ന ബ്രെന്റ് ക്രൂഡ് (ബാരലിന്) വില യുദ്ധഭീതി ഒഴിഞ്ഞതോടെ വീണ്ടും 65 ഡോളറിൽ താഴെയെത്തി. 64.65 ഡോളറാണ് ഇന്നലത്തെ വില. സംഘർഷങ്ങൾക്ക് അയവു വന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അസംസ്കൃത എണ്ണവില 64 ഡോളറിന്റെ പരിസരത്ത് എത്തിയിരുന്നു. എണ്ണവിലയ്ക്കൊപ്പം രാജ്യാന്തര വിപണിയിൽ സ്വർണവിലയിലും കുറയുന്നുണ്ട്. ട്രോയ് ഔൺസിന് 1600 ഡോളറിലെത്തിയ സ്വർണം വീണ്ടും 1550 ഡോളറിലേക്ക് തിരിച്ചെത്തി. കേരളത്തിൽ 30400 നിന്ന് സ്വർണവില 29720 രൂപയിലെത്തി.