ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് വാണിജ്യമന്ത്രാലയത്തിന്റെ ബജറ്റ് ശുപാർശ. 10% ആയിരുന്ന ഇറക്കുമതിത്തീരുവ കഴിഞ്ഞ ബജറ്റിൽ 12.5% ആയി കൂട്ടുകയായിരുന്നു. രത്‌ന– ആഭരണ നിർമാണ–കയറ്റുമതി വ്യവസായത്തിന്റെ വളർച്ച ലക്ഷ്യമിട്ട് സ്വർണ ഇറക്കുമതി നികുതി 4% ആയി കുറയ്ക്കണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ ആവശ്യം. സ്വർണം ഇറക്കുമതി ചെയ്ത് ആഭരണമുണ്ടാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായം ഇന്ത്യയിൽ ലാഭകരമല്ലാതെയാകുന്നതിനാൽ കമ്പനികൾ അയൽ രാജ്യങ്ങളിലേക്കു മാറുകയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 

സ്വർണം ഇറക്കുമതി ഏതാനും മാസങ്ങളായി, മുൻ കൊല്ലത്തെ അപേക്ഷിച്ച് കുറഞ്ഞുവരുകയാണ്. നവംബറിൽ 152 ടൺ ആയിരുന്ന ഇറക്കുമതി കഴിഞ്ഞ മാസം 39 ടൺ ആയി. നേരായ രീതിയിൽ ഇറക്കുമതി കുറയുമ്പോഴും ഇന്ത്യയിലേക്കുള്ള സ്വർണം കള്ളക്കടത്ത് കൂടുകയാണെന്നാണു റിപ്പോർട്ടുകൾ. ഉയർന്ന നികുതി ഇതിനും കാരണമാകുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com