ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്രയെ നിയമിച്ചു. 3 വർഷത്തേക്കാണു നിയമനം. ഡപ്യൂട്ടി ഗവർണറായിരുന്ന വിരാൽ ആചാര്യ കഴിഞ്ഞ ജൂലൈയിൽ രാജിവച്ചു പോയ ഒഴിവിലാണു നിയമനം. റിസർവ് ബാങ്കിന്റെ ധന നയ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇപ്പോൾ അദ്ദേഹം. ഡപ്യൂട്ടി ഗവർണർ എന്ന നിലയിലും അദ്ദേഹം ഈ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കും. ആചാര്യ ഈ വിഭാഗമാണു നോക്കിയിരുന്നത്.

ഗവർണർ ശക്തികാന്ത ദാസിനു കീഴിൽ 4 ഡപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിന് ഇപ്പോഴുള്ളത്. എൻ.എസ്. വിശ്വനാഥൻ, ബി.പി. കാനുൻഗോ, എം.കെ. ജെയിൻ എന്നിവരാണ് മറ്റുള്ളവർ. ഐഐടി മുംബൈയിൽ നിന്ന് പിഎച്ച്‍ഡിയും ഹാർവഡ് സർവകലാശാലയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഗവേഷണ ബിരുദവും നേടിയ പത്ര  1985ലാണ് റിസർവ് ബാങ്കിൽ ചേർന്നത്. നേരത്തെ സാമ്പത്തിക വിശകലന വിഭാഗം ഉപദേശകൻ, രാജ്യാന്തര സാമ്പത്തിക നയരൂപീകരണ വിഭാഗം തലവൻ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com