വാഹന റജിസ്ട്രേഷൻ വിവരങ്ങൾ വാഹനിലേക്ക്; നടപടി ഈ മാസം പൂർത്തിയാകും

vehicles
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിട്ടുള്ള വാഹൻ സോഫ്റ്റ്‌വെയറിലേക്കു പോർട്ട് ചെയ്യുന്ന നടപടികൾ അന്തിമഘട്ടത്തിലേക്ക്. വിവിധ സീരിസുകളിലെ റജിസ്ട്രേഷൻ നമ്പർ 1 മുതൽ 7000 വരെയുള്ള വാഹനങ്ങളുടെ ഡേറ്റ വാഹനിലേക്കു പോർട്ട് ചെയ്യുന്ന നടപടികൾ പൂർത്തിയായി.

7001 മുതൽ 8500 വരെയും 8501 മുതൽ 9999 വരെയുമുള്ള നമ്പറുകളിലെ വാഹനങ്ങളുടെ ഡേറ്റ ഈ മാസം 20നും 24നും യഥാക്രമം പോർട്ട് ചെയ്യുമെന്നു ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. അതിനാൽ 7001 മുതൽ 8500 വരെയുള്ള വാഹനങ്ങളുടെ സേവനങ്ങൾ ഈ മാസം 17 മുതലും 8501 മുതലുള്ളവയുടെ സേവനങ്ങൾ 22 മുതലും തടസ്സപ്പെടും.

ഈ വാഹനങ്ങളുടെ ഡേറ്റാ മാറ്റം പൂർണമാകുന്നതോടെ ഇവയെ സംബന്ധിച്ച സേവനങ്ങൾ വാഹൻ പോർട്ടലിൽ ലഭ്യമാകും. സംസ്ഥാനത്തെ വാഹനങ്ങളുടെ വിവരങ്ങൾ നിലവിൽ ‘സ്മാർട്മൂവ്’എന്ന സോഫ്റ്റ്‌വെയറിലാണുള്ളത്. ഇവയാണു വാഹൻ പോർട്ടലിലേക്കു മാറ്റുന്നത്.

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകളുടെ ഡേറ്റ സാരഥിയിലേക്കു പോർട്ട് ചെയ്യുന്ന നടപടികൾ ജില്ലാ അടിസ്ഥാനത്തിൽ നടന്നുവരികയാണ്. കാസർകോട്, വയനാട് ജില്ലകളുടെ വിവരങ്ങളാണു നിലവിൽ ഇപ്രകാരം പോർട്ട് ചെയ്യുന്നത്. ഒരു മാസത്തിനകം എല്ലാ ജില്ലകളിലെയും ലൈസൻസ് വിവരങ്ങൾ പോർട്ട് ചെയ്യാനാകുമെന്നാണു പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA