ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു കീഴിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.കേരള ബാങ്ക് രൂപീകരണ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പൊതുയോഗത്തിൽ ലയന പ്രമേയം അവതരിപ്പിച്ചെങ്കിലും തള്ളി. പലവട്ടം ചർച്ച നടത്തിയെങ്കിലും മലപ്പുറം ബാങ്ക് ലയനത്തിനു തയാറായിരുന്നില്ല. പ്രാഥമിക കാർഷിക സംഘങ്ങളാണു ജില്ലാ സംഘങ്ങളിലെ അംഗങ്ങൾ. അതിനാൽ അവയെ ഓർഡിനൻസിലൂടെ കേരള ബാങ്കിൽ ലയിപ്പിക്കുകയാണിപ്പോൾ.

സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കാൻ വിസമ്മതിച്ച മലപ്പുറം ബാങ്ക് അധികൃതർ ഭരണസമിതി തിരഞ്ഞെടുപ്പു നടത്താൻ ഹൈക്കോടതിയുടെ അംഗീകാരം നേടിയിരുന്നു. പിന്നാലെയാണു ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട പ്രാഥമിക സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള ഓർഡിനൻസിനു മന്ത്രിസഭ അനുമതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com