ADVERTISEMENT

തിരുവനന്തപുരം ∙ റെയിൽവേ തിരുവനന്തപുരം ഡിവിഷനു കീഴിലെ 4 സ്റ്റേഷനുകളിൽ ‘റെന്റ് എ കാർ’ സംവിധാനം ആരംഭിക്കുന്നു. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു വിവിധ സ്ഥലങ്ങളിലേക്കു പോകാൻ പ്രയോജനപ്പെടുത്താനാണിത്. ഓരോ സ്റ്റേഷനുകളിലും നിർദിഷ്ട പാർക്കിങ് സ്ഥലത്ത് 5 കാറുകൾ ‘റെന്റ് എ സംവിധാനം’ വഴി നൽകാൻ തയാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വിട്ടുകൊടുക്കുകയും ചെയ്യും.

ബുക്കിങ്ങും പണമിടപാടും ഓൺലൈനായി നടത്താം. ഒരു സ്റ്റേഷനിൽ നിന്നു സേവനത്തിനായി വാടയ്ക്ക് എടുക്കുന്ന വാഹനം അതേ സ്റ്റേഷനിൽ തന്നെ തിരികെ എത്തിക്കണമെന്നില്ല. പകരം ഈ 4 സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ എത്തിച്ചാൽ മതി. ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡ് (വെബ്സൈറ്റ് indusgo.in) കമ്പനിയുമായി സഹകരിച്ചാണു പദ്ധതി .ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്നു രാവിലെ 11നു തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക് എന്നിവർ ചേർന്നു നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com