ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ചില്ലറ വ്യാപാര വിലക്കയറ്റം അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഉപഭോക്തൃവില സൂചികയിൽ 7.59 ശതമാനമാണ് ജനുവരിയിലെ വർധന.  ഭക്ഷ്യവിലക്കയറ്റം 13.63%ആണ്. ഡിസംബറിൽ മൊത്തം വിലക്കയറ്റത്തോത് 7.35 ശതമാനവും ഭക്ഷ്യവിലക്കയറ്റം 14.19 ശതമാനവും ആയിരുന്നു. പച്ചക്കറിവില മാത്രമെടുത്താൽ ജനുവരിയിൽ 50% വർധനയുണ്ട്.

ഡിസംബറിലെ വ്യാവസായിക വളർച്ച 0.3 ശതമാനം താഴ്ന്നതും തിരിച്ചടിയായി. നവംബറിൽ ഇത് 1.8% വളർച്ച രേഖപ്പെടുത്തിയിരുന്നു.  മുൻവർഷത്തെ അപേക്ഷിച്ച് 2019 ഏപ്രിൽ –ഡിസംബർ കാലത്തെ വ്യാവസായിക വളർച്ചാ നിരക്ക് 0.5% ആണ്. നിർമാണമേഖലയിലെ ഉൽപാദനം 1.2 ശതമാനമായും വൈദ്യുതി ഉൽപാദനം 0.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇവ യഥാക്രമം 2.9 ശതമാനവും 4.5 ശതമാനവുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com