ADVERTISEMENT
കൊച്ചി∙കുട്ടികളുടെ വസ്ത്ര നിർമാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള കിറ്റക്സ് ഗാർമെൻറ്സിന് വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 85 ശതമാനം വർധിച്ച് 258.93 കോടി രൂപയിലെത്തി. എക്കാലത്തേയും ഉയർന്ന വർധനയാണിത്. മുൻ വർഷം 140.22 കോടി രൂപയായിരുന്നു. അറ്റാദായം 36.56 കോടി രൂപയിലെത്തി. മുൻവർഷം 12.35 കോടി രൂപയായിരുന്നു. സഞ്ചിത ഓഹരി വരുമാനം ഓഹരി ഒന്നിന് 5.50 രൂപഎന്ന നിരക്കിലാണ്. നേരത്തേ 1.86 രൂപയായിരുന്നു. കമ്പനിയുടെ ഒൻപതു മാസ കാലയളവിലെ മൊത്ത വരുമാനം 36 ശതമാനം വർധിച്ച് 614.77 കോടി രൂപയിലെത്തി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com