ഇന്ത്യയ്ക്കു സ്ഥിരതയുണ്ടെന്ന് റേറ്റിങ് ഏജൻസി

national-flag-india
SHARE

ന്യൂഡൽഹി ∙ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്ന് ആഗോള റേറ്റിങ് ഏജൻസി സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്. ‘ബിബിബി മൈനസ്’ എന്ന റേറ്റിങാണ് ഇന്ത്യയ്ക്ക് അവർ നൽകിയത്. സ്ഥിരതയുള്ളതെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ ഏതാനും പാദങ്ങളിൽ വളർച്ചനിരക്ക് കുറവാണെങ്കിലും ഘടനാപരമായ വളർച്ചസാധ്യതകൾക്ക് മങ്ങലില്ലെന്നും രണ്ടു മൂന്നു വർഷത്തിനകം സാമ്പത്തിക വളർച്ച ഉയർന്ന നിരക്കിലെത്തുമെന്നും ഏജൻസി പറഞ്ഞു.  2020–21 ൽ 6%, അടുത്ത വർഷം 7%, അതിനടുത്ത വർഷം 7.4% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA