കയറ്റുമതിയിൽ ഇടിവ്

down
SHARE

ന്യൂഡൽഹി ∙ കയറ്റുമതി തുടർച്ചയായ എട്ടാം മാസവും കുറഞ്ഞു. ജനുവരിയിൽ കയറ്റുമതി വരുമാനം 2597 കോടി ഡോളറാണ്. മുൻകൊല്ലം ജനുവരിയിലെക്കാൾ 1.66% കുറവാണിത്. ഇറക്കുമതി 0.75% താഴ്ന്ന് 4114 കോടി ഡോളറായി. ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാര കമ്മി 1517 കോടി ഡോളറായി.

ഏപ്രിൽ മുതൽ ജനുവരി വരെ കയറ്റുമതി വരുമാനം 2652 കോടി ഡോളറാണ്. ഇറക്കുമതിച്ചെലവ് 398.53 കോടി ഡോളറും. ബജറ്റിൽ ഇറക്കുമതിത്തീരുവ ഉയർത്തിയതിനാൽ വരും നാളുകളിലും ഇറക്കുമതിച്ചെലവ് ഉയരുമെങ്കിലും, കൊറോണ കാരണം ആഗോള എണ്ണവിപണിയിൽ വില കുറയുന്നത് ഇന്ത്യയ്ക്ക് അൽപം ആശ്വാസമാകുമെന്ന് വിദഗ്ധർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA