ADVERTISEMENT

നഷ്ടപ്പെട്ടുപോയ നമ്മുടെ കായിക വിനോദ കേന്ദ്രങ്ങൾ മറ്റൊരു രൂപത്തിൽ പുനർജനിക്കുകയാണ്. പുതിയൊരു സാമ്പത്തിക ശാസ്ത്രം കൂടി മുന്നോട്ടു വച്ചാണ് നഷ്ടമായ മൈതാനങ്ങൾ ആധുനിക രീതിയിൽ പുനർജനിക്കുന്നത്. സമയവും കാലവും അതിർത്തുകളുമില്ലാതിരുന്ന മൈതാനങ്ങൾക്കു പകരം ഇപ്പോഴുള്ള മൈതാനങ്ങളിൽ കണിശതയാർന്ന സമയവും തെറ്റാത്ത കാലവും കൃത്യതയാർന്ന അതിർത്തിയുമുണ്ടെന്നതാണ് പ്രധാന വ്യത്യാസം.

സൗകര്യങ്ങളുടെ കാര്യത്തിലും പുതിയ മൈതാനങ്ങൾ അത്യാധുനികമാണ്. കൃത്രിമമായ പുല്ലുകൾ പിടിപ്പിച്ച ടർഫ് മൈതാനത്ത് ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം അപ്‌ടുഡേറ്റ് ആണ്. ഇതുപയോഗിക്കണമെങ്കിൽ മിനിറ്റുകൾ അടിസ്ഥാനത്തിലും മണിക്കൂറുകളുടെ അടിസ്ഥാനത്തിലും പണം എണ്ണിക്കൊടുക്കണമെന്നു മാത്രം.

പറഞ്ഞു വന്നത് ഗ്രാമീണ മേഖലകളിൽ പോലും ഉയർന്നു വരുന്ന അത്യാധുനിക ചെറുകിട സ്വകാര്യ ടർഫ് കോർട്ടുകളെകുറിച്ചും മിനി സ്റ്റേഡിയങ്ങളെ കുറിച്ചുമാണ്. ആഡംബരത്തിൽ പൊതിഞ്ഞ സ്വകാര്യ ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഓഡിറ്റോറിയത്തിന്റെയും വ്യായാമത്തിനായുള്ള ആധുനിക ഫിറ്റ്നസ് സെന്ററുകളുടെയും ഉപയോഗത്തോടൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ , ഷട്ടിൽ തുടങ്ങിയ കായിക ഇനങ്ങൾക്കും ടൂർണമെന്റുകൾക്കും മാറി മാറി ഉപയോഗിക്കാവുന്ന ടർഫ് കോർട്ടുകളിലൂടെ മോ

ശമല്ലാത്ത വരുമാന നേട്ടവും മുന്നോട്ടു വയ്ക്കുന്നതാണ് സ്വകാര്യ ടർഫ് കോർട്ടുകളും സ്റ്റേഡിയങ്ങളും. ജില്ലയിൽ ഇരുപതോളം സ്വകാര്യ ടർഫ് കോർട്ടുകളും സ്റ്റേഡിയങ്ങളുമാണ് ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഉയർന്നു വന്നത്. കായിക പ്രതിഭകളെയും ടീമുകളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉടമയ്ക്ക് നല്ല വരുമാനവും ലഭിക്കുന്നുവെന്ന തിരിച്ചറിവാണ് സ്വകാര്യ മേഖലയിൽ ഇത്തരത്തിലുള്ള ആധുനിക കളിസ്ഥലങ്ങളുടെ സാധ്യതകൾ വർധിപ്പിച്ചിരിക്കുന്നത്.

ലക്ഷ്യം ബിസിനസ്

പണ്ടൊക്കെ സ്കൂൾ വിട്ടാൽ നേരെ ബാഗ് വീട്ടിലെ മുറിയിൽ വലിച്ചെറിഞ്ഞു ചായയും കുടിച്ച് എത്രയും പെട്ടെന്ന് ഓടിയെത്തുന്നത് നാട്ടുമ്പുറങ്ങളിലെ കളിസ്ഥലങ്ങളിലേക്കായിരുന്നു. വാശിയേറിയ കളി കഴിഞ്ഞാൽ വൈകിട്ട് ഒരുമിച്ചിരുന്നു കുശലം പറഞ്ഞിരുന്ന കളിസ്ഥലങ്ങൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. കളിസ്ഥലങ്ങളുടെ സ്ഥാനത്തു ഇന്ന് വീടുകളോ , മറ്റു കെട്ടിടങ്ങളും നിറഞ്ഞു. ഉള്ള കളിസ്ഥലങ്ങളുടെ സൗകര്യങ്ങളും കുറഞ്ഞു വന്നിരിക്കുന്നു. പാടങ്ങൾ വരെ നികത്തി കെട്ടിടങ്ങൾ പണിതുയർത്തിയിരിക്കുന്നു.

കംപ്യൂട്ടറിലെയും മൊബൈൽ ഫോണിലെയും ഡിജിറ്റൽ ഗെയിമിലേക്ക് മാറി കുട്ടികൾ ഇപ്പോൾ മഴയും വെയിലും കൊള്ളാത്തവരായി മാറിയിരിക്കുന്നു. അവധിക്കാലങ്ങളിൽ ഗ്രാമങ്ങളെ ത്രസിപ്പിച്ചിരുന്ന ടൂർണമെന്റുകൾ കളിസ്ഥലങ്ങളില്ലാത്തതുമൂലം മാത്രം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യം മുതലെടുത്താണ് വിവിധ പാക്കേജുകളുമായി സ്വകാര്യ കളിസ്ഥലങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 50 മുതൽ 500 ലക്ഷം രൂപ വരെ രൂപ ചെലവഴിച്ചാണ് ഗ്രാമീണ മേഖലകളിൽ പോലും അത്യാധുനിക സ്വകാര്യ കളിസ്ഥലങ്ങൾ രൂപം കൊണ്ടത്.

കൃത്രിമ പുൽത്തകിടി പിടിപ്പിച്ച ടർഫ് മൈതാനം, 24 മണിക്കൂറും കായികമേളകൾ അരങ്ങേറാവുന്ന വിധത്തിൽ രാത്രിയെ പകലാക്കുന്ന വെളിച്ച സംവിധാനം, വിദേശ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന ഗാലറി, ശബ്ദ സംവിധാനങ്ങൾ, ഓഡിറ്റോറിയം, പരിശീലന സൗകര്യങ്ങൾ എന്നിവയൊക്കെയുള്ള സ്വകാര്യ കളിസ്ഥലങ്ങൾ ലക്ഷ്യമിടുന്നത് ഇവന്റ് മാനേജ്മെന്റ്, കായികം, ഫിറ്റ്നസ് എന്നീ മേഖലകളിലായി പ്രതിവർഷം ആയിരം കോടിയുടെ ബിസിനസാണ്.

വൈവിധ്യമാർന്ന പാക്കേജുകൾ

മണിക്കൂറിന് 1500 രൂപ മുതലാണ് ചെറുകിട സ്വകാര്യ കളിസ്ഥലങ്ങളുടെ വാടക. ടൂർണമെന്റുകൾ സംഘടിപ്പിക്കാനും നാടൻ ടീമുകൾക്ക് പരിശീലനം നടത്താനുമൊക്കെ പ്രത്യേക പാക്കേജുകൾ നൽകും. വൈകുന്നേരങ്ങളിലും രാവിലെയും കളിസ്ഥലങ്ങൾ വിഭജിച്ച് ബാറ്റ്മിന്റണുൾപ്പെടെയുള്ള കളികൾക്കായി വിഭജിച്ചു നൽകും. സ്ഥിരമായി കളിക്കാനെത്തുന്നവർക്ക് മാസം നിശ്ചിത തുക നൽകിയാൽ മതിയാകും. വൈകുന്നേരങ്ങളിലും രാവിലെയും ഫിറ്റ്നസ് ലക്ഷ്യത്തോടെ ബാറ്റ്മിന്റൺ കളിക്കാനും മറ്റും എത്തുന്നവർ ഏറെയാണ്.

ഒരു ഫിറ്റ്നസ് സെന്ററിന്റെ പ്രയോജനമാണ് ഇക്കാര്യത്തിൽ സ്വകാര്യ കളിസ്ഥലങ്ങൾ നൽകുന്നത്. ആഡംബര വിവാഹ ചടങ്ങുകൾ, പാർട്ടികൾ, മൾട്ടിനാഷനൽ കമ്പനികളുടെ ബിസിനസ് മീറ്റുകൾ എന്നിവയ്ക്കും ഇത്തരം മൈതാനങ്ങൾ വാടകയ്ക്കു ലഭ്യമാകും. വ്യത്യസ്തമായ ആംബിയൻസ് ലഭിക്കുന്ന കളിസ്ഥലങ്ങളിലേക്ക് ഇത്തരം ചടങ്ങുകൾ മാറ്റുന്നത് പുതിയ ട്രെൻഡായി മാറിയിട്ടുണ്ട്. ഇത്തരം പരിപാടികൾക്കും പ്രത്യേക ഫീസ് ഘടനയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com