ADVERTISEMENT
ന്യൂഡൽഹി∙ സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇന്ത്യയുടെ കരകയറ്റം പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ വേഗത്തിലാണെന്ന് രാജ്യാന്തര ഗവേഷണ ഏജൻസി മൂഡീസ് വിലയിരുത്തി. സാമ്പത്തിക അന്തരീക്ഷം മോശമായാൽ, ഉത്തേജന നടപടിയെന്ന നിലയിൽ നികുതി കുറച്ചാലും ഉപഭോഗം കൂടില്ലെന്നതാണ് പല രാജ്യങ്ങളിലെയും അനുഭവമെന്ന് ഏജൻസി പറഞ്ഞു. ‘റിസ്ക്’ ഒഴിവാക്കാനുള്ള മനോഭാവമാണ് വിപണിയിൽ പ്രകടം.
ചൈന ഇക്കൊല്ലം 5.2%, അടുത്ത വർഷം 5.7% എന്നിങ്ങനെ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. ലോക സാമ്പത്തിക വളർച്ചയും പ്രതിസന്ധിയിലാണ്. 2.4% ആണ് ഇക്കൊല്ലം പരമാവധി പ്രതീക്ഷിക്കാവുന്നത്. കൊറോണ ബാധ സാരമായി ബാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com