ADVERTISEMENT
കരിപ്പൂർ∙ വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടു പ്രത്യേക പരിഗണന നൽകുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെ ഉൾപ്പെടുത്തിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഈ വിമാനത്താവളങ്ങളിൽനിന്ന് ആസിയാൻ, സാർക് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കു നിയന്ത്രണങ്ങളുണ്ടാകില്ല. ഇതു വിനോദസഞ്ചാര മേഖലയ്ക്കൊപ്പം തൊഴിൽ രംഗത്തും ഉണർവുണ്ടാക്കും. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ ആൾക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യയുടെ വലിയ വിമാനത്തെ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com