ADVERTISEMENT

തിരുവനന്തപുരം∙അമിത വിമാനയാത്രാ നിരക്കു മൂലം ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവേയ്സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നോർക്ക റൂട്സും കുവൈത്ത് എയർവേയ്സുമായി ഇതു സംബന്ധിച്ചു ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവേയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

കുവൈത്ത് എയർവേയ്സിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ 7% ഇളവ് ലഭിക്കും.  നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ ആനുകൂല്യം നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 20 മുതൽ ലഭിക്കും. നേരത്തേ നോർക്ക റൂട്സും ഒമാൻ എയർവേയ്സുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നോർക്ക ഫെയർ ഒമാൻ എയർവേയ്സിൽ  ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

കുവൈത്ത് എയർവേയ്സിന്റെ വെബ്സെറ്റിലൂടെയും  ഇന്ത്യയിലെ സെയിൽസ് ഓഫിസുകൾ മുഖേനയും പ്രവാസി മലയാളികൾക്കു ടിക്കറ്റ് ബുക്ക് ചെയ്യാം.  NORKA20 എന്ന Promo Code  ഉപയോഗിക്കാം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ1800 425 3939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com