ADVERTISEMENT

കോട്ടയം ∙ ബിഎസ്എൻഎൽ വൈമാക്സ് സേവനം 29 വരെ മാത്രം. ഇതിനു ശേഷം മറ്റ് ഏതെങ്കിലും ബ്രോഡ്ബാൻഡ് സേവനത്തിലേക്കു മാറണമെന്നു കാണിച്ചു ബിഎസ്എൻഎൽ അറിയിപ്പ് പുറത്തിറക്കി.

വേൾഡ്‌വൈഡ് ഇന്റർഓപ്പറേറ്റബിലിറ്റി ഫോർ മൈക്രോവേവ് ആക്സസ് (വൈമാക്സ്) ഏതാണ്ട് വൈഫൈക്ക് സമാനമായ തരത്തിൽ ഇന്റർനെറ്റ് സേവനം നൽകുന്ന സാങ്കേതിക വിദ്യയാണ്. വൈഫൈയെ അപേക്ഷിച്ച് കൂടുതൽ പ്രദേശം വൈമാക്സ് കവർ ചെയ്യും.

ഉപയോക്താക്കളുടെ കുറവും കൂടിയ ചെലവുമാണു വൈമാക്സ് സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ പ്രേരിപ്പിച്ചത്. വൈമാക്സിനായി അനുവദിച്ച സ്പെക്ട്രം നേരത്തെ തന്നെ ബിഎസ്എൻഎൽ മടക്കി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com