ADVERTISEMENT

തിരുവനന്തപുരം∙ പ്രഭാഷകരായെത്തുന്ന കമ്പനി മേധാവികൾ ബിസിനസ് ആശങ്കയിലായ പശ്ചാത്തലത്തിൽ ടെലികോൺഫറൻസിങ്ങിനു പോലും തയാറല്ലാത്തതിനാൽ ഹാഷ് ഫ്യൂച്ചർ രാജ്യാന്തര ഐടി ഉച്ചകോടി അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. ഏപ്രിൽ 2,3 തീയതികളിലായി സംസ്ഥാന സർക്കാർ കൊച്ചിയിലാണ് ഉച്ചകോടി നടത്താനിരുന്നത്. റജിസ്ട്രേഷൻ ഫീസ് വരുന്ന ആഴ്ചകളിൽ തിരിച്ചു നൽകും.

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടത്താനിരുന്ന സമ്മേളനം അതേ ദിവസങ്ങളിൽ വെബ് കോൺഫറൻസിങ് വഴി നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പ്രഭാഷകരായി എത്തുന്നവർ കോവിഡ് പ്രതിസന്ധിക്കിടെ ബിസിനസ് മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ തിരക്കിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com