sections
MORE

വാഹനനിർമാണ ശാലകൾ അടച്ചിടാ‍ൻ നിർദേശം

SHARE

ന്യൂഡൽഹി∙ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വാഹന നിർമാണശാലകൾ അടച്ചിടണമെന്ന്  വാഹനനിർമാതാക്കളുടെ സംഘടന അംഗങ്ങളോട് ആവശ്യപ്പെട്ടു. വാഹനം, വാഹന അനുബന്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ഫാക്ടറികൾ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി താൽക്കാലികമായി അടച്ചിടാനാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മനുഫാക്ചേഴ്സിന്റെയും ഓട്ടോ കംപോണന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെയും നിർദേശം. മാരുതി, ടാറ്റ, ഹ്യുൻഡായി, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹീറോ മോട്ടോകോർപ്, ടിവിഎസ്, മഹേന്ദ്ര, സുസുക്കി മോട്ടോർസൈക്കിൾ, യമഹ തുടങ്ങിയ കമ്പനികൾ അവരുടെ നിർമാണശാലകൾ താൽക്കാലികമായി അടച്ചതായി അറിയിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA