ADVERTISEMENT

കോട്ടയം ∙ അടച്ചിടലും വീട്ടിലിരുന്നുള്ള ജോലിയും വന്നതോടെ കേരളത്തിൽ ബിഎസ്എൻഎൽ മൊബൈൽ ഡേറ്റ ഉപയോഗത്തിൽ വൻ വർധന. ഇന്നലെ 673 ടെറാബൈറ്റ് (ടിബി) ഡേറ്റയാണ് കേരളത്തിലെ ഉപയോക്താക്കൾ ഉപയോഗിച്ചത്. ജനതാ കർഫ്യൂ ദിനം മുതൽ ഓരോ ദിവസവും വൻ വർധനയുണ്ട്. ബിഎസ്എൻഎൽ 3ജി സേവനമാണു നൽകുന്നത്.

ജനുവരി ഒന്നിന് ഡേറ്റ ഉപയോഗം 591 ടിബി മാത്രമായിരുന്നു. 82 ടിബിയുടെ വർധനയാണ് ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ വന്നത്. ഡേറ്റ ഉപയോഗത്തിന്റെ ഗ്രാഫിലും കാര്യമായ വ്യത്യാസമുണ്ട്. നേരത്തെ വൈകിട്ട് 7 മുതൽ രാത്രി 12 വരെയായിരുന്നു ഏറ്റവും കൂടുതൽ ഡേറ്റ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രാവിലെ 9 മുതൽ‍ രാത്രി 12 വരെയും ഒരേ തരത്തിലാണ് ഉപയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com