ADVERTISEMENT
കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെയാണു കേരളത്തിലും വില കൂടിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1ഗ്രാം) വില വീണ്ടും 1600 ഡോളർ നിലവാരത്തിലേക്കെത്തി. രൂപ  ദുർബലമാകുന്നതും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതു സ്വർണത്തിന്റെ ഇറക്കുമതിച്ചെലവു കൂട്ടുന്നതിനാലാണിത്.കേരളത്തിൽ 31 വരെ ജ്വല്ലറികളെല്ലാം അടച്ചിടുമെങ്കിലും നേരത്തെ സ്വർണാഭരണങ്ങൾ ബുക്ക് ചെയ്തവർക്കും മുൻനിശ്ചയിച്ച പ്രകാരം വിവാഹം നടത്തേണ്ടവർക്കും സ്വർണം നൽകേണ്ടതിനാലാണു ദിവസവും വില നിശ്ചയിക്കേണ്ടി വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com