ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ, ആദായ നികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി) തുടങ്ങിയവയുടെ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി 3 മാസത്തേക്കു നീട്ടി. വായ്പകളുടെ തിരിച്ചടവ്, കിട്ടാക്കടം തുടങ്ങിയവയ്ക്കുള്ള സമയപരിധി നീട്ടുന്നതിന് ഉടനെ തീരുമാനമുണ്ടായേക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ആദായനികുതി

∙2018–19 ലെ ആദായനികുതി റിട്ടേൺ സമർപ്പണത്തിനു ജൂൺ 30 വരെ സമയം

∙വൈകിയടച്ചാൽ പലിശ 9%. ലേറ്റ് ഫീ/പിഴ ഈടാക്കില്ല.

∙സ്രോതസ്സിൽ ഈടാക്കിയ നികുതി (ടിഡിഎസ്) ജൂൺ 30 വരെ അടയ്ക്കാം. വൈകിയാൽ പലിശ 9% ആയി കുറച്ചു.

∙ആദായ നികുതി തർക്കം പരിഹരിക്കാനുള്ള ‘വിവാദ് സേ വിശ്വാസ്’ പദ്ധതിയിൽ 10% അധികം തുക നൽകാതെ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

ആധാർ – പാൻ

∙ആധാർ – പാൻ ബന്ധിപ്പിക്കൽ അവസാന തീയതി ജൂൺ 30 വരെ നീട്ടി ജിഎസ്ടി

∙ മാർച്ച്, ഏപ്രിൽ, മേയ് റിട്ടേൺ ജൂൺ 30 വരെ ഫയൽ ചെയ്യാം.

∙അനുമാന നികുതി റിട്ടേൺ ജൂൺ 30 വരെ ഫയൽ ചെയ്യാം.

∙അനുമാന നികുതി വ്യവസ്ഥയിലേക്കു മാറാനും ജൂൺ 30 വരെ അവസരം.

∙വൈകിയുള്ള നികുതിയടവ്: 5 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവർ പലിശയും പിഴയും ലേറ്റ് ഫീസും നൽകേണ്ടതില്ല; അല്ലാത്തവരുടെ പലിശ 9% ആയി കുറച്ചു; ലേറ്റ് ഫീ/പിഴ ഇല്ല.

∙ 2018–19 ലെ വാർഷിക റിട്ടേൺ ജൂൺ 30 വരെ ഫയൽ െചയ്യാം.

ബാങ്കിങ്, എടിഎം

∙എടിഎം ഉപയോഗത്തിനുള്ള സർവീസ് ചാർജ് ഒഴിവാക്കി; ഏതു ബാങ്കിന്റെ എടിഎമ്മിലും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കൽ സൗജന്യം

∙ബാങ്ക് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് നിബന്ധനയില്ല

∙ഡിജിറ്റൽ വ്യാപാര ഇടപാടുകൾക്കുള്ള നിരക്ക് കുറയ്ക്കും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com