ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം 201–21 മുതൽ ഏപ്രിൽ 1നു തുടങ്ങി മാർച്ച് 31ന് അവസാനിക്കും. നിലവിൽ ജുലൈ 1 – ജൂൺ 30 ആണു സാമ്പത്തിക വർഷമായി റിസർവ് ബാങ്ക് കണക്കാക്കുന്നത്. ഇതു മാറ്റി സർക്കാരിന്റേതുപോലെയാക്കാൻ ബാങ്കിന്റെ കേന്ദ്ര ബോർഡ് തീരുമാനിച്ചു. ഈ നടപ്പു വർഷം ജൂൺ 30നുതന്നെയാണ് അവസാനിക്കുക. പുതിയ വർഷം ജുലൈ 1നു തുടങ്ങി 2021 മാർച്ച് 31ന് അവസാനിക്കും.

റിസർവ് ബാങ്കിന്റെ വാർഷിക കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്താൻ സാമ്പത്തിക വർഷ മാറ്റം സഹായിക്കുമെന്ന് ബിമൽ ജലാൻ സമിതി ശുപാർശ ചെയ്തിരുന്നു. എത്ര തുക സർക്കാരിനു കൈമാറാമെന്നതും മറ്റും നേരത്തെ വ്യക്തമാക്കുന്നത് ബജറ്റ് തയാറാക്കുമ്പോൾ സർക്കാരിനു സഹായകമാകുമെന്നും സമിതി വ്യക്തമാക്കി.ഈ ശുപാർശ അംഗീകരിച്ചുള്ളതാണ് നടപടി. 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്. എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com